ഇത്തവണയും നിതി ആയോഗ് യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കില്ല… കാരണം…
പത്താമത് നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ഇത്തവണ പങ്കെടുക്കാതിരുന്നതിന് കാരണം രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ്ന്നാണ് അനൗദ്യോഗിക വിശദീകരണം. കഴിഞ്ഞ ജൂലൈയിൽ നടന്ന നിതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായാണ് അന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത്. അന്ന് വിട്ട് നിന്ന പഞ്ചാബ്, തമിഴ്നാട്, തെലങ്കാന മുഖ്യമന്ത്രിമാർ ഇത്തവണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വികസിത ഇന്ത്യയ്ക്ക് വികസിത സംസ്ഥാനങ്ങളുടെ പങ്ക് എന്നതാണ് ഇത്തവണത്തെ നിതി ആയോഗ് യോഗത്തിൻറെ അജണ്ട.