മുല്ലപ്പെരിയാർ വിഷയം.. പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച…

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച നാളെ. മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കും. നാളെ തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇരു നേതാക്കളും എത്തിയത്. സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർ‌ശനത്തിനായാണ് സ്റ്റാലിൻ കേരളത്തിലെത്തിയത്.

എംകെ സ്റ്റാലിൻ താമസിക്കുന്ന കുമരകത്തെ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. കേരളത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുമ്പ് സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ പറഞ്ഞിരുന്നു. തമിഴ്നാട് ചീഫ് സെക്രട്ടറി എൻ.മുരുകാനന്ദം, മന്ത്രിമാരായ ദുരൈമുരുകൻ, എ.വി വേലു, എം.പി.സ്വാമിനാഥൻ അടക്കമുള്ളവർ സ്റ്റാലിന് ഒപ്പമുണ്ട്. ഭാര്യ ദുർഗയും അദ്ദേഹത്തിനൊപ്പമുണ്ട്.

Related Articles

Back to top button