പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി..ഏറ്റുവാങ്ങി പാലോളി മുഹമ്മദ് കുട്ടി…

സിപിഐഎം നേതാവ് പി ജയരാജന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം മുഖ്യമന്ത്രി മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.

മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ ടി ജലീല്‍ എംഎല്‍എ, ടി കെ ഹംസ തുടങ്ങി നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.പുസ്തകത്തിലെ ഉള്ളടക്കം പി ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുസ്തകം പൂര്‍ണമായി വായിക്കാന്‍ കഴിഞ്ഞില്ലെന്നും ഓടിച്ചു നോക്കിയിട്ടേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്തോഷത്തോടെ പുസ്തകം പ്രകാശനം നിര്‍വഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ജയരാജന്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button