ക്ഷേത്രത്തിൽ കൃഷ്ണന്റെ പാദങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കുടിച്ച് ഭക്തർ..ഒടുവിൽ വെള്ളത്തിന്റെ ഉറവിടം കണ്ടെത്തി..ഉറവിടം എസി…

ക്ഷേത്രത്തില്‍ ‘അമൃതാ’യി ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളം.ക്ഷേത്രത്തിലെ ചുമരില്‍ നിര്‍മിച്ചിട്ടുള്ള ആനയുടെ തലയുടെ രൂപത്തിലുള്ള ഭാഗത്ത് നിന്നാണ് വെള്ളം ഒഴുകിയെത്തിയിരുന്നത്. മഥുരയിലെ വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. പ്രതിദിനം ഏകദേശം 10,000 മുതല്‍ 15,000 വരെ ആളുകള്‍ എത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണിതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ഭക്തരോട് പറഞ്ഞിരുന്നത്. ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളമാണെന്ന് തുറന്നുകാട്ടി യൂട്യൂബറാണ് രംഗത്തെത്തിയത്. വെള്ളം ശേഖരിച്ച് കുടിക്കുന്ന ആളുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ വിമർശനം ശക്തമാണ്.

Related Articles

Back to top button