പന്നിക്ക് വച്ച പണിയിൽ പെട്ടത് അമ്മ..വയോധികയുടെ വിരലുകൾ അറ്റുതൂങ്ങി..മകൻ കസ്റ്റഡിയിൽ..

വൈദ്യുത ലൈനിൽ നിന്നും പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് വയോധികയ്ക്ക് പരിക്ക്. വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിക്കാണ് (65) പരിക്കേറ്റത്. മാലതിയുടെ മകൻ പ്രേംകുമാർ ആണോ പന്നി കെണി സ്ഥാപിച്ചത് എന്നാണ് പൊലീസിന്റെ സംശയം. മാലതിയുടെ ബന്ധുവും അയൽവാസിയുമായ യുവതി പാൽ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടു കൊടുക്കുന്നതിനിടെയാണ് സംഭവം കാണുന്നത്. ഉടനെ പ്രദേശവാസികൾ വൈദ്യുത കമ്പിയിൽ നിന്നുള്ള കണക്ഷൻ വലിച്ചിട്ട് വയോധികയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംഭവത്തിൽ ഷൊർണൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാലതിക്ക് ഇടതു കൈയിലാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഷൊർണൂർ പൊലീസ് സംഭവസ്ഥലത്ത് എത്തി മാലതിയുടെ മകൻ പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തു. വയോധികയുടെ ഇടതുകൈയിലെ വിരലുകൾ അറ്റുതൂങ്ങിയ നിലയിലാണ്.

Related Articles

Back to top button