നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചത് കാൽനട യാത്രക്കാരനെ…ആശുപത്രിയിൽ എത്തിച്ചെങ്കിലും…
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പാലക്കാട് മുണ്ടൂർ എഴക്കാടിന് സമീപമാണ് അപകടം നടന്നത്. പൂതനൂർ സ്വദേശി കണ്ണദാസ് (49) ആണ് മരിച്ചത്. കുന്നപ്പുള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വൈകിട്ടായിരുന്നു അപകടം. പരുക്കേറ്റ കണ്ണദാസിനെ കോങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.