വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം….ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ…

വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ . ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസിനെ പൊലീസ് പിടികൂടി. വിദ്യാർഥിനി ചികിത്സയ്ക്ക് എത്തിയപ്പോൾ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോടു ഫിസിക്കൽ എജുക്കേഷൻ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി തന്റെ ഷോൾഡറിന് ചികിത്സ ചെയ്യുന്നതിനായി ഫിസിയോതെറാപ്പി സെന്റെറിൽ എത്തിയപ്പോൾ ചികിത്സ റൂമിന്റെ ഉള്ളിൽവെച്ച് പ്രതി വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടു കൂടി കയറി പിടിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ എരഞ്ഞിപ്പാലം വെച്ച് പ്രതിയെ നടക്കാവ് പൊലീസ് സബ്ബ് ഇൻസ്പെക്ടർ ജാക്സൻ ജോയ്, ASI ശ്രീശാന്ത്, CPO അശ്വതി എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .

Related Articles

Back to top button