വ്യാജ മരുന്ന് ദുരന്തം; ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ

വ്യാജ മരുന്ന് ദുരന്തത്തിൽ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്ദ്വാഡയിൽ നിന്ന് എത്തിയ പൊലീസ് സംഘം കാഞ്ചീപുരത്ത് തുടരുകയാണ്.
കമ്പനി പ്രവർത്തിക്കുന്നിടത്ത് അടക്കം എത്തി പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 20 കുട്ടികളാണ് മധ്യപ്രദേശിൽ മാത്രം മരിച്ചത്. അതേസമയം ചുമ മരുന്നുകളുടെ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ കോൾഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന ലോകാരോഗ്യ സംഘടനയുടെ ചോദ്യത്തിനും കേന്ദ്രസർക്കാർ ഉടൻ മറുപടി നൽകും.