പെട്രോൾ പമ്പിൽനിന്നും മോഷണം… പ്രതി പിടിയിലായത് മോഷ്ടിച്ച ടാബിലെ സിം ലോക്കേഷൻ കേന്ദ്രീകരിച്ച്…

പെട്രോൾ പമ്പിൽനിന്നും മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. 21000 രൂപയും ടാബും ഷൂസുകളുമാണ് മോഷ്ടിച്ചത്. ഒഴൂർ സ്വദേശി പൈനാട്ടിൽ നൗഫലാണ് പിടിയിലായത്. മോഷ്ടിച്ച ടാബിലെ സിം ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രതി മലപ്പുരം താനൂരിലും മോഷണം നടത്തിയെന്നും പൊലീസ് കണ്ടെത്തി. താനൂരിൽ ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്കാണ് മോഷ്ടിച്ചത്. പന്ത്രണ്ടോളം മോഷണ കേസുകളിലെ പ്രതിയാണ് നൗഫൽ.

Related Articles

Back to top button