പെട്രോൾ പമ്പ് സമരം.. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ മറന്നോ?.. വിഷമിക്കണ്ട… പരിഹാരമുണ്ട്…
ഇന്ന് ഉച്ച വരെ പെട്രോൾ പമ്പ് സമരമാണെന്ന് ഓർക്കാതെ, വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ വിട്ടുപോയവരുണ്ടെങ്കിൽ വിഷമിക്കേണ്ട. യാത്ര ഫ്യൂവൽസ് ഔട്ട് ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസിയുടെ അറിയിപ്പ്.കെഎസ്ആർടിസിയുടെ എല്ലാ യാത്രാ ഫ്യൂവൽസ് പമ്പുകളും സാധാരണ നിലയിൽ തുറന്നു പ്രവർത്തിക്കും. ഇന്ന് ഉച്ചയ്ക്ക് 12 വരെ കേരളത്തിലെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഡീലർമാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ അറിയിപ്പ്.