പെട്രോള്‍ പമ്പ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.. മരണം ജോലിക്കിടെ…

പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കാപ്പാട് പൂക്കാടുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം.കാപ്പാട് കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കുന്ന സിയ്യാലിക്കണ്ടി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button