ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട സംഭവം.. വിവരം പുറത്തറിയിച്ച വ്യക്തിയെ കാണാനില്ലെന്ന് പരാതി…

മുതലമടയിൽ ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട വിവരം പുറത്തറിയിച്ച വ്യക്തിയെ കാണാനില്ലെന്ന് പരാതി. മുതലമട സ്വദേശിയായ ആദിവാസി നിരുനാവുക്ക് അരസിനെയാണ് കാണാതായത്. തുടർന്ന് ആദിവാസി നേതാക്കൾ പൊലീസിൽ പരാതി നൽകി. ഫാംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന അരസിൻ്റെ വീഡിയോ സന്ദേശം ഉൾപ്പടെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

മുതലമടയിലെ ഫാം സ്റ്റേയിലാണ് വെള്ളയൻ എന്ന ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ചത്. സംഭവത്തിൽ വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കൊല്ലംകോട് പോലീസ് കേസെടുത്തു. എസ്‍സി, എസ്‍‌ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button