മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കൂവലും ബഹളവും.. കയ്യോടെ തൂക്കി പോലീസ്.. പരിശോധനയിൽ ബാഗിൽ നിന്നും കിട്ടിയത്….
person who created a disturbance in the meeting was taken into custody by the police
മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന പൊതുസമ്മേളനത്തിലായിരുന്നു സംഭവം.സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരൻ ബഹളമുണ്ടാക്കിയത്. ഉടൻ തന്നെ പൊലീസുകാർ ഇയാളെ വേദിക്കു പുറത്തേക്ക് കൊണ്ടുപോയി. മദ്യലഹരിയിലായിരുന്നു ഇയാളുടെ പരാക്രമം..ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിരുന്നു.