ശബരിമലയിൽ പഞ്ചലോഹവി​ഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് നൽകിയ അനുമതി….തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവലിച്ചു….കാരണം…

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ അങ്കണത്തിൽ സ്വാമി അയ്യപ്പന്റെ പഞ്ചലോഹവി​ഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് നൽകിയ അനുമതി തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവലിച്ചു. തമിഴ്നാട് ഈ റോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ കെ സഹദേവന് നൽകിയ അനുമതി പിൻവലിച്ചതായി ഹൈക്കോടതിയെ ദേവസ്വം ബോർഡ് അറിയിച്ചു.

പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, സ്വകാര്യ വ്യക്തി അനുമതിയില്ലാതെ പണം പിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതിയെത്തിയതിനെ തുടർന്നാണ് നടപടി.

കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അനുമതിയില്ലാതെ പണം പിരിക്കുന്നതും, അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ പരിഗണനയിലുണ്ട്.

Related Articles

Back to top button