പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ…

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. ഒന്നാം പ്രതി പീതാംബരൻ, അഞ്ചാംപ്രതി ഗിജിൻ എന്നിവർക്കാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. പ്രതികൾക്ക് പരോൾ അനുവദിച്ചത് ചട്ടപ്രകാരമാണ് ജയില്‍ അധികൃതർ വിശദീകരിച്ചു.
2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.



