ഇടിച്ച ബൈക്ക് അടിച്ചുമാറ്റി കാൽനടക്കാരൻ; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ ഇടിച്ച ബൈക്ക് അടിച്ചുമാറ്റി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. അപകടത്തിന് ശേഷം ബൈക്ക് ഉടമ നാട്ടുകാരുമായി സംസാരിക്കുന്നതിനിടെയാണ് മോഷണം നാടന്നത്. പായിപ്പാട് സ്വദേശി സജിയുടെ ബൈക്കാണ് മോഷണം പോയത്. ഇടിച്ചതിലുള്ള പ്രതികാരത്തിലാണോ കാൽനടയാത്രക്കാരൻ ബൈക്കുമായി മുങ്ങിയതെന്ന് സംശയമുണ്ട്. സംഭവത്തിൽ പുന്നപ്ര പൊലീസ് കേസെടുത്തു. ബൈക്കിന് പുറമെ സജിയുടെ മൊബൈലും ചെരിപ്പും മോഷണം പോയിട്ടുണ്ട്.