പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആർടിസി.. ദാരുണാന്ത്യം.. സംഭവം കൊല്ലം….

ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ച് ദാരുണാന്ത്യം. കൊല്ലം ദേശീയപാതയിൽ കലയനാട് ആയിരുന്നു അപകടം നടന്നത്. തിരുനൽവേലിയിലേക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസാണ് പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന യുവാവിനെ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

Related Articles

Back to top button