ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം…

പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. 60 വയസ് തോന്നിക്കുന്ന പുരുഷനാണ് അപകടത്തിൽ മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കസബ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെയും ലോറിയും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button