‘പെൺകുട്ടികൾ പിഴച്ച് പോകാതിരിക്കട്ടെ’.. വീണ്ടും വിവാദ പരാമർശവുമായി പിസി ജോർജ്…
വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് പി സി ജോർജ്. ഇരുപത്തിനാല് വയസിന് മുൻപ് പെൺകുട്ടികളെ കല്യാണം കഴിച്ചയയ്ക്കണം എന്ന അഭിപ്രായത്തിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പെൺകുട്ടികൾ പിഴയ്ക്കാതിരിക്കട്ടെ” എന്നും പി സി ജോർജ് പറഞ്ഞു.

വഖഫ് ബിൽ, വീണാ വിജയനെതിരായ കേസ്, എമ്പുരാൻ വിഷയങ്ങളിലും പി സി ജോർജ് പ്രതികരിച്ചു. വഖഫ് നിയമ ഭേദഗതിയിൽ ക്രിസ്ത്യൻ-ഹിന്ദു വിഭാഗങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിലെ എംപിമാർ നിന്നില്ലെന്ന് പി സി ജോർജ് കുറ്റപ്പെടുത്തി. ബില്ലിനെ എതിർത്തത് അതിന്റെ തെളിവാണ്. കേരള കോൺഗ്രസ് എംപിമാർ വഞ്ചിക്കുകയായിരുന്നു. ജോസ് കെ മാണി സ്വീകരിച്ചത് കണ്ണിൽ പൊടിയിടുന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച എംപിമാർ രാജിവെയ്ക്കണമെന്നും പി സി ജോർജ് പറഞ്ഞു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വീണാ വിജയൻ ഏറ്റവും ചെറിയ കണ്ണിയെന്നായിരുന്നു പി സി ജോർജ് പറഞ്ഞത്. വലിയ കണ്ണികൾ ഇതിന് പിന്നിലുണ്ടെന്നും പി സി ജോർജ് അഭിപ്രായപ്പെട്ടു.



