പാതിരാ റെയ്ഡ്…സിപിഎമ്മിൻ്റെ പരാതിയിൽ പ്രത്യേകം കേസെടുക്കില്ല….കാരണമിതാണ്…

പാലക്കാട്ടെ കള്ളപ്പണ പരിശോധനയിൽ സിപിഎം നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തേക്കില്ല. നിലവിൽ കെപിഎം ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നൽകിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത. ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും. അതേസമയം, ട്രോളി വിവാദം അനാവശ്യമാണെന്നും അതല്ല ചർച്ച ചെയ്യേണ്ടതെന്നുമുള്ള സംസ്ഥാന സമിതി അംഗം എൻഎൻ കൃഷ്ണദാസിന്റെ തുറന്നുപറച്ചിൽ കൂടുതൽ വിവാദമാക്കേണ്ട എന്നാണ് സിപിഎം തീരുമാനം.

Related Articles

Back to top button