പാതിരാ പരിശോധന..പൊലീസ് മേധാവിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും…

കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാക്കൾ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്ക് പരാതി നൽകിയത്.
പൊലീസ് ചട്ടവിരുദ്ധമായി പ്രവർത്തിച്ചു. അത് വലിയ മാനസിക പ്രയാസം ഉണ്ടാക്കി. വനിതാ പൊലീസുകാർ പോലും ഇല്ലാതെയാണ് പരിശോധനയ്ക്കായി എത്തിയത്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം.സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button