പത്തനംതിട്ട കൂട്ടപീഡനം.. രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് പണം തട്ടി ഒന്നാം പ്രതിയുടെ സഹോദരൻ….
പത്തനംതിട്ട കൂട്ടപീഡനക്കേസിൽ അറസ്റ്റിലായ രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ പണം തട്ടിയതായി പരാതി.8 .65 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് പരാതി. ജാമ്യത്തിനായി ഡിവൈഎസ്പിക്കും, വക്കീലിനും കൊടുക്കാൻ പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് അമ്മയുടെ പക്കൽ നിന്നും പണം തട്ടിയത്. പത്തനംതിട്ടയിൽ 60 പേർ പ്രതികളായ പോക്സോ കേസിൽ ആണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി ജോജു മാത്യുവിന്റെ സഹോദരൻ ജോമോൻ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ഷൈനുവിന്റെ അമ്മയുടെ പക്കൽ നിന്നാണ് പലതവണയായി പ്രതി പണം തട്ടിയെടുത്തത്.