ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, കെ ബി ഗണേഷ് കുമാർ

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും, പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്.പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കെന്ന് മന്ത്രി പറഞ്ഞു. ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്. അവരാണ് മന്ത്രിയും എംഎൽഎയുമാക്കിയത്. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം തോന്നുന്നുവെന്നും മന്ത്രി വ്യക്തമാക്കി




