രശ്മിയുടെ ഫോണില്‍ സിനിമ രംഗങ്ങളെ വെല്ലുന്ന വിഡിയോകള്‍.. മനസ്സിനെ മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍…
ക്രോയിപ്രത്ത് യുവാക്കളെ കെട്ടിയിട്ട് ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി രശ്മിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിഡിയോകള്‍ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതെന്ന് പൊലീസ്. മനസ്സിനെ മരവിപ്പിക്കുന്ന 10 മര്‍ദന വിഡിയോകളാണ് ഫോണില്‍ നിന്നു ലഭിച്ചത്.അതേസമയം രശ്മിയുടെ ഭര്‍ത്താവ് ജയേഷിന്റെ ഫോണില്‍ ചിത്രീകരിച്ച മര്‍ദന ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പാസ്‌വേഡ് ഉപയോഗിച്ച് ഇതു സൂക്ഷിച്ചിരിക്കുകയാണ്. പാസ്വേഡ് വെളിപ്പെടുത്താന്‍ ജയേഷ് തയാറാകാത്തതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണമായി സഹകരിക്കുമ്പോഴും ജയേഷ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം യുവാക്കള്‍ നിഷേധിച്ചതായും പൊലീസ് പറഞ്ഞു.
യുവാക്കള്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടെന്ന മൊഴിയില്‍ ജയേഷ് ഉറച്ചു നില്‍ക്കുകയാണ്. രശ്മിയും ഇതിനോടു യോജിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രശ്മിക്കു യുവാക്കളുമായി ബന്ധമുണ്ടെങ്കില്‍ എന്തിനു ഭര്‍ത്താവുമായി ചേര്‍ന്ന് ഇവരെ മര്‍ദിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.