തൂങ്ങി മരിക്കാൻ ശ്രമിച്ചയാളുമായി പോയ കാറിൽ പുക.. ഉടൻ മറ്റൊരു കാറിൽ ആശുപത്രിയിലേക്ക്.. പക്ഷെ….

പത്തനംതിട്ടയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറിൽ നിന്നു പുക ഉയർന്നു. തീ പിടിത്തമെന്നു സംശയിച്ച് മറ്റൊരു കാറിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവ് മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജു (45) ആണ് മരിച്ചത്.വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച ബിജുവിനെ അയൽവാസിയാണു കാറിൽ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോയത്. ആശുപത്രിയ്ക്ക് മീറ്ററുകൾ മാത്രമുള്ളപ്പോഴാണ് കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയർന്നത്.

കാറിനു കേടുപാടുകളില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണു സംശയമെന്നു പൊലീസ് വ്യക്തമാക്കി. കുടുംബ വഴക്കിനെ തുടർന്നാണ് യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Related Articles

Back to top button