പത്തനംതിട്ട പീഡനം.. പ്രതികളിലൊരാൾ മാതാപിതാക്കൾക്കൊപ്പമെത്തി കീഴടങ്ങി…

പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60ആയി ഉയര്‍ന്നു. ഇതുവരെ 51 പേർ അറസ്റ്റിലായി. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചെന്നൈയില്‍ നിന്നാണ് പ്രതികളിലൊരാളെ പൊലീസ് പിടികൂടിയത്. കല്ലമ്പലം പൊലീസിനു കൈമാറിയ കേസിലെ പ്രതിയും പിടിയിലായി. ഇതിനിടെ, പ്രതികളിലൊരാള്‍ ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങി. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. പ്രതികളില്‍ അ‌ഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. പിന്നാക്ക വിഭാഗത്തില്‍ ഉൾപ്പെടാത്തവർക്കെതിരെ പോക്സോ ക്ക് പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി എഫ്ഐആറിൽ ചേർത്തിട്ടുണ്ട്.

Related Articles

Back to top button