എഫ്ഐആറുകളുടെ എണ്ണം ഒൻപത്..രണ്ടു സ്റ്റേഷനുകളിലായി 20 അറസ്റ്റ്…. അന്വേഷണം ജില്ലക്ക് പുറത്തേക്ക്….

പത്തനംതിട്ട  കൂട്ട ബലാൽസംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും.  പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉൾപ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി  പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. 
കുട്ടിയുടെ രക്ഷിതാക്കൾക്ക് സ്മാർട്ട്‌ ഫോൺ ഉപയോഗവും വശമില്ല. 

അഞ്ചു വർഷത്തിനിടെ  62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ഏറ്റവും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തത് റാന്നി സ്വദേശികളായ 6 പേരെയാണ്. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റിൽ ആയവരിലുണ്ട്. 13 വയസ്സ് മുതൽ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പെൺകുട്ടി സി ഡബ്ലിയുസിക്ക് നൽകിയ മൊഴി.

Related Articles

Back to top button