വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു…ഇന്നലെ രാത്രി ബൈജു….കലഞ്ഞൂർ ഇരട്ട കൊലപാതക കേസിൽ പ്രതിയുടെ മൊഴി പുറത്ത്…

പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങൾ പുറത്ത്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നെന്നും അത് ഇന്നലെ രാത്രി ബൈജു കണ്ടെത്തിയതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി. വാട്സാപ്പ് ചാറ്റിൽ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും ബൈജു പൊലീസിനോട് പറഞ്ഞു. അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.

കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണയെ ബൈജു സിറ്റൗട്ടിൽ ഇട്ട് വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ വിഷ്ണുവിനെയും പ്രതി ആക്രമിച്ചു. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും പൊലീസ് കണ്ടെത്തി.

Related Articles

Back to top button