പത്തനംതിട്ട ഏനാത്തെ തീപിടുത്തം.. തീയണയ്ക്കാൻ ശ്രമിച്ച പൊലീസ് ഇൻസ്‌പെക്ടർക്ക്…..

പത്തനംതിട്ട ഏനാത്ത് സ്റ്റുഡിയോയിൽ ഉണ്ടായ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർക്ക് പരുക്ക്. തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ
പൊലീസ് ഇൻസ്‌പെക്ടറുടെ വലത് കൈത്തണ്ട മുറിഞ്ഞു.ആശുപത്രിയിൽ എത്തി ചികിത്സ തേടിയ അദ്ദേഹത്തിന് കയ്യിൽ 5 തുന്നലുണ്ടെന്നാണ് വിവരം.ഏനാത്ത് പെട്രോൾ പമ്പിന് സമീപം മണി എന്ന് വിളിക്കുന്ന ദാസ് നടത്തുന്ന ചെല്ലം സ്റ്റുഡിയോക്കാണ് ഇന്ന് വൈകിട്ട് തീ പിടിച്ചത്. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

ബക്കറ്റിൽ വെള്ളം നിറച്ച് അതിവേഗം ഒഴിച്ചതിനാൽ വൻ തോതിൽ തീ പടർന്ന് വലിയ അപകടം ഉണ്ടായില്ല. തുടർന്ന്, അഗ്നിശമനസേന എത്തി തീ പൂർണമായും കെടുത്തി. സംഭവത്തിൽ ആളപായം ഇല്ല.

Related Articles

Back to top button