പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ്.. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി….

പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കേസിൽ മുഖ്യ പ്രതിയായ വിജീഷ് വർഗീസിന്റെയും ഭാര്യ സൂര്യ താര ജോർജിന്റെയും സ്വത്തുകളാണ് കണ്ടുകെട്ടിയത്. പിഎംഎൽഎ നിയമപ്രകാരം 1.11 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.

2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലാണ് പത്തനംതിട്ടയിലെ കാനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ബാങ്കിലെ ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാള്‍ വിവധ അക്കൗണ്ടുകളില്‍ നിന്നും തട്ടിയെടുത്തെന്ന് ഇഡി കണ്ടെത്തിയിരുന്നു.

Related Articles

Back to top button