പത്തനംതിട്ട അപകടത്തിൽ ഇൻക്വസ്റ്റ് പൂര്‍ത്തിയായി…

പത്തനംതിട്ട : അപകടത്തിൽ മരിച്ച നാല് പേരുടെയും ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിൽ സൂക്ഷിച്ച് വിദേശത്തുള്ള നിഖിലിന്റെ സഹോദരി അടക്കമുള്ള ബന്ധുക്കൾ എത്തിയ ശേഷം സംസ്കാരം നടത്തുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.
കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരായിരുന്നു ദാരുണമായ അപകടത്തിൽ മരിച്ചത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഹണിമൂണിനായി മലേഷ്യയിലേക്ക് പോയ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍.