പത്തനംതിട്ട അപകടം…ഹൈക്കോടതി റിപ്പോർട്ട് തേടി…
കൊച്ചി: പത്തനംതിട്ട മുറിഞ്ഞകൽ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഇക്കാര്യം നാളെ വീണ്ടും പരിഗണിക്കും. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചതെങ്കിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചതിനാലാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്. ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വന്ന കാർ അപകടത്തിൽ പെട്ട് ഒരു കുടുംബത്തിലെ 4 പേർ മരിച്ചത്.



