എതിര്‍പ്പുകളെ അവഗണിച്ച് തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ പാസാക്കിയത് ജനവിരുദ്ധത,  മുഖ്യമന്ത്രി 

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകളെ അവഗണിച്ച് ബില്‍ പാസാക്കിയത് ജനവിരുദ്ധതയാണെന്നാണ്  മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘപരിവാര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരെയും , കര്‍ഷകത്തൊഴിലാളികളെയും വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേന്ദ്രസർക്കാർ നടപടിയെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. 

പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ്. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് യൂണിയന്‍ ഗവണ്‍മെന്റ് ഒളിച്ചോടി സംസ്ഥാനങ്ങള്‍ക്കുമേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതുമാണ് ഈ ബില്‍, മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button