പോകാനുള്ള ബസ് അറേഞ്ച് ചെയ്തില്ല.. കഴക്കൂട്ടം സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ…
കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ യാത്രക്കാരുടെ പ്രതിഷേധം. പരശുറാം എക്സ്പ്രസിലെത്തിയ ട്രെയിൻ യാത്രക്കാരാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കു മുന്നിൽ പ്രതിഷേധം നടത്തിയത്. യാത്രക്കാർക്ക് ബസ് ഏർപ്പാട് ചെയ്ത് കൊടുക്കാത്തതിനാണ് യാത്രക്കാർ കൂട്ടം കൂടി പ്രതിഷേധിച്ചത്.
അതേ സമയം, തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കഴക്കൂട്ടം , കടയ്ക്കാവൂർ , കൊച്ചുവേളി എന്നിവിടങ്ങളിലാണ് മരം വീണത്. കഴക്കൂട്ടം , കടയ്ക്കാവൂർ എന്നിവടങ്ങളിൽ തടസം നീക്കി. കൊല്ലം ഭാഗത്തേയ്ക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കൊച്ചുവേളിയിൽ പണി പുരോഗമിക്കുന്നു. തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനുകൾ വൈകുന്നു. മലബാർ , മാവേലി , ഇൻ്റർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയോടുന്നു.