പാറശ്ശാല റയിൽവേ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു…

ട്രെയിനിടിയിൽപ്പെട്ട യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പാറശ്ശാല റയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറിയ യാത്രക്കാരൻ ബോഗി മാറിക്കയറാൻ ശ്രമിച്ചപ്പോഴാണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ടത്. സംഭവം കണ്ട റെയിൽവേ പോലീസുകാർ രക്ഷാപ്രവർത്തനം നടത്തിയതിനെത്തുടർന്നാണ് യാത്രികൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടത്.തിരുനെൽവേലി സ്വദേശിയായ ഏണസ്റ്റ് (57) ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കന്യാകുമാരി – ദിബ്രുഗഢ്‌ എക്സ്‌പ്രസിലാണ് സംഭവം. ജനറൽ ടിക്കറ്റ് എടുത്ത ഏണസ്റ്റ് നാഗർകോവിലിൽ നിന്നാണ് ബോഗി മാറി സ്ലീപ്പർ കോച്ചിൽ കയറിയത്. തീവണ്ടി പ്ലാറ്റ്ഫോമിൽനിന്ന് നീങ്ങിയശേഷമാണ് ബോഗി മാറിക്കയറിയ തായി മനസ്സിലായത്.

ഇതിനെത്തുടർന്ന് തീവണ്ടി പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ വേഗത കുറച്ചപ്പോൾ ഹേണസ്റ്റ് സ്ലീപ്പർ കോച്ചിൽനിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു.പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ ഇയാൾ കാൽവഴുതി തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്കു വീഴുകയായിരുന്നു. പോലീസ് ഓടിയെത്തി പ്ലാറ്റ്‌ഫോമിൽ കമന്നുകിടക്കുവാൻ നിർദേശം നൽകി.തീവണ്ടി പ്ലാറ്റ്‌ഫോമിൽനിന്ന് മാറിയ ശേഷം ഹേണസ്റ്റിനെ രക്ഷപ്പെടുത്തി

Related Articles

Back to top button