ലഗേജിൽ എന്തൊക്കെയെന്ന ചോദ്യം ഇഷ്ടമായില്ല.. മറുപടിക്ക് പിന്നാലെ പെട്ടിയും പോയി, വിമാനവും പോയി.. യുവാവ് പിടിയിൽ….

സുരക്ഷ പരിശോധനക്കിടെ ലഗേജിൽ ബോംബെന്ന് പറഞ്ഞ യാത്രക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. രാത്രി 8.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയതായിരുന്നു നിഥിൻ.

ലഗേജിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചത് ഇഷ്ടപ്പെടാതെയാണ് ബോംബെന്ന് പറഞ്ഞത്. തുടർന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ബാഗേജ് തുറന്ന്​ പരിശോധിച്ചു.തുടർന്ന് യാത്ര തടഞ്ഞശേഷം പ്രതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

Related Articles

Back to top button