ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി, 450 യാത്രക്കാരെ ബന്ദികളാക്കി…സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി…

പാക്കിസ്ഥാനെ നടുക്കി ബലൂച് ഭീകരർ ട്രെയിൻ റാഞ്ചി. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്. 450 യാത്രക്കാരെ ബന്ദികളാക്കിയെന്നാണ് വിവരം. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ടുകളുണ്ട്. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ് ട്രെയിൻ റാഞ്ചിയതെന്നാണ് വ്യക്തമാകുന്നത്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്താണ് ഭീകരരുടെ ആവശ്യം എന്നത് സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 6 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം.

Related Articles

Back to top button