കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി..
കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ സ്വദേശി ജോസ് ആണ് മരിച്ചത്. 68 വയസായിരുന്നു. കെഎസ്ആർടിസി ബസ് കോട്ടയം സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസിൽ മരിച്ച നിലയിൽ ജോസിനെ കണ്ടെത്തുന്നത്. കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് സംബന്ധിച്ച് വ്യക്തത വരുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.