കെ സി രാജഗോപാലിൻ്റെ പരാമർശവും ഭൂരിപക്ഷം കുറഞ്ഞതും പാർട്ടി പരിശോധിക്കും….രാജു എബ്രഹാം

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ സി രാജഗോപാലിൻ്റെ പരാമർശം പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മെഴുവേലിയിലെ ഇടതുപക്ഷത്തിന്റെ തോൽവി പരിശോധിക്കുമെന്നും തോൽവിക്ക് കാരണം എന്തെന്ന് കണ്ടെത്തുമെന്നും രാജു എബ്രഹാം പറഞ്ഞു.
കെ സി രാജഗോപാലിൻ്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ജില്ലയിൽ സിപിഐഎമ്മിന് തിരിച്ചടിയായില്ല. ശബരിമല വാർഡിൽ സിപിഐഎം നറുക്കെടുപ്പിലൂടെ ആണെങ്കിലും വിജയിച്ചുവെന്നും രാജു എബ്രഹാം പറഞ്ഞു.



