സ്കൂളിൽ കയ്യാങ്കളി… കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്ക്… സംഭവം ഒതുക്കാൻ ശ്രമിച്ചെന്ന് രക്ഷിതാക്കൾ…

ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂര മർദനം. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. താമരശ്ശേരി പുതുപ്പാടി ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരനാണ് മർദനമേറ്റത്. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. സംഭവം ഒതുക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ സ്കൂളിലെത്തിയത്. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടും സ്കൃൾ അധികൃതർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയില്ലെന്നും സംഭവം ഒതുക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് പരാതി റിപ്പോർട്ട് കൊടുത്തു.

Related Articles

Back to top button