നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ചു.. ദേശീയപാതയിൽ വാഹനാപകടത്തിൽ മരണം രണ്ടായി
വെളിമുക്ക് ദേശീയപാതയിൽ വാഹനാപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചിന്നൻ രാത്രി 7 മണിയോടെയാണ് മരിച്ചത്.
ഇന്ന് വൈകീട്ട് ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.