പാറമേക്കാവ്, തിരുവമ്പാടി.. വെടിക്കെട്ടിന് അനുമതി നിഷേധിച്ചു…

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ജില്ലാ കളക്ടറാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് തീരുമാനം.പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമമാണ് വെടിക്കെട്ടിന് അനുമതി നിഷേധിക്കാൻ കാരണമായത്. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

Related Articles

Back to top button