കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല..എല്ലാ പരിപാടികളും റദ്ദാക്കി….

ഇത്തവണ കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്നാണ് തീരുമാനം. കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം.

അതേസമയം, കൊച്ചിയിലെ വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കുമെന്ന് അറിയിപ്പുണ്ട്.

Related Articles

Back to top button