ടോൾ കടക്കാൻ ചെലവേറും.. ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് വർധിക്കും..
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് വർധിക്കും. പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധന. 5 മുതൽ 10% വരെ വർധനവാണ് ഉണ്ടാവുക. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
അതേസമയം ടോൾ പ്ലാസയിൽ നിന്ന് 7.5 കിലോമീറ്ററിലധികം ദൂരം പരിധിയിലുള്ള പ്രദേശവാസികളും ഇനി പണമടക്കണമെന്നും കരാർ കമ്പനി വ്യക്തമാക്കി. എന്നാൽ പത്ത് കിലോമീറ്റർ വരെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാണ് ജനകീയ സംഘടനകൾ ആവശ്യപ്പെടുന്നത്.ഈ ആവശ്യം അംഗീകരിക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. നേരത്തെ, സമീപത്തെ 6 പഞ്ചായത്തുകളിൽ ഉള്ളവർക്ക് ടോൾ പ്ലാസയിലൂടെ സൗജന്യ യാത്ര അനുവദിച്ചിരുന്നു