സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം…. പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനമേറ്റു

പാലക്കാട് കാവശേരി പഞ്ചായത്ത്‌ സെക്രട്ടറിക്ക് മർദ്ദനമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് സെക്രട്ടറി പി. വേണുവിനാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ്‌ എന്നിവരടങ്ങുന്ന സംഘമാണ് മർദ്ദിച്ചതെന്ന് പരാതി. തിരഞ്ഞെടുപ്പിൽ പ്രമോദിൻറെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിലായിരുന്നു മർദ്ദനമെന്നാണ് പരാതി. പരിക്കേറ്റ വേണു ചികിത്സയിലാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. ഇതിനിടെ, പാലക്കാട് ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റു. പാലക്കാട്‌ ലക്കിടി മുൻ ലോക്കൽ കമ്മിറ്റി അംഗം തെക്കുംചെറോട് സ്വദേശി സുരേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതി. കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കും ചെറോട് വാർഡ് സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിന് സഹായിച്ചത് സുരേന്ദ്രനാണ് എന്ന ആരോപിച്ചായിരുന്നു മർദ്ദനം. കൈകാലുകൾക്ക് പരിക്കേറ്റ സുരേന്ദ്രനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button