പഞ്ചായത്ത് റോഡ് കെട്ടി അടച്ച് സ്വകാര്യ വ്യക്തി…. മന്ത്രിയുടെ വാക്കിനും പുല്ലുവില…
പഞ്ചായത്ത് റോഡ് കെട്ടി അടച്ച് സ്വകാര്യ വ്യക്തി. കാസർകോട് ബന്തടുക്കയിൽ ഭിന്നശേഷിക്കാരായ രണ്ട് പേർ അടങ്ങുന്ന കുടുംബം ദുരിതത്തിലായി. റോഡ് പുനഃസ്ഥാപിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും നടപടി ഉണ്ടായില്ല. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദ്ദേശത്തിനും പുല്ലുവില കൊണ്ടാണ് പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കെട്ടി അടച്ചത്.പ്രതാപും കുടുംബവുമാണ് ദുരിതത്തിലായത്. കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിലേക്ക് പോകാൻ ആകാതെ കടമുറിയുടെ വരാന്തയിലാണ് കുടുംബം താമസിക്കുന്നത്.