പനയമ്പാടത്തെ അപകടം…അടിയന്തര ഇടപെടല്‍ തേടി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് എം.പി വി കെ ശ്രീകണ്ഠന്‍…

പനയമ്പാടത്തെ അപകടത്തെ തുടര്‍ന്ന് അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. ദുബായ് കുന്നിനും യുപി സ്‌കൂളിനും ഇടയില്‍ അപകടം തുടര്‍ക്കഥയാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യം.

വ്യത്യസ്ത അപകടങ്ങളില്‍ ഇതുവരെ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കത്തില്‍ എംപി പറഞ്ഞു. അശാസ്ത്രീയ നിര്‍മ്മാണം പരിഹരിച്ച് വളവില്‍ പുനര്‍നിര്‍മ്മാണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറില്‍ നാല് അടിഖബറുകള്‍ ഒരുക്കിയാണ് കൂട്ടുകാരെ നാലുപേരെയും ഒരുമിച്ച് അടക്കിയത്.

Related Articles

Back to top button