ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ…
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി.ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി റോമിലെത്തിയപ്പോളായിരുന്നു കൂടിക്കാഴ്ച.കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം (Islamic Art and Architecture : An Introduction) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് കൈമാറി.
ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങൾ ക്ഷണിക്കപ്പെട്ടത്. വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ മാർപ്പാപ്പ ആശിർവാദ പ്രഭാഷണം നടത്തിയിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ വേർതിരിവുകൾക്കും അപ്പുറം ഒരു കുടുംബത്തിലെ അംഗങ്ങളാണ് മനുഷ്യർ എന്ന സന്ദേശമാണ് ശ്രീനാരായണഗുരു നൽകിയതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.