മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി ചുമതലയേറ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ…

അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. മഹല്ല് കമ്മിറ്റിയാണ് സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഖാസി സ്ഥാനം വഹിക്കാനുള്ള പാണ്ഡിത്യം ഇല്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരാമർശത്തിന് പിന്നാലെയാണ് സാദിഖലി തങ്ങൾ ചുമതലയേറ്റത്.ഉച്ചക്ക് 12 മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്. നേരത്തെ ഉമ്മറലി ശിഹാബ് തങ്ങളായിരുന്നു ഈ പള്ളിയിലെ ഖാസി. അദ്ദേഹത്തിന്റെ മരണശേഷം ഖാസി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

ഖാസി സ്ഥാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ആവശ്യമായ ഇസ്ലാമിക വിവരം ഇല്ലെന്ന ഉമ്മർ ഫൈസി മുക്കത്തിന്റെ പരാമർശം വിവാദമായിരുന്നു. എന്നാൽ ഇതേകുറിച്ചൊന്നും പരാമർശിക്കാതെയായിരുന്നു സാദിഖ്ലി തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുത്തത്.

Related Articles

Back to top button