നിലവിൽ പാൻകാർഡുള്ളവർ ശ്രദ്ധിച്ചില്ലെങ്കിൽ 10000 രൂപ പിഴ…..പാൻ 2.0 വരുന്നു….
15-20 വർഷം പഴക്കമുള്ള പാൻ കാർഡ് സോഫ്റ്റ് വെയർ നവീകരിച്ച് പാൻ 2.0 നടപ്പാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. കേന്ദ്ര സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകി. ഇതോടെ ക്യുആർ കോഡ് സൗകര്യമുള്ള പുതിയ പാൻകാർഡ് നികുതിദായകർക്ക് പൂർണ്ണമായി ഡിജിറ്റൽ സേവനം ലഭ്യമാക്കും. എന്നാൽ നിലവിൽ പാൻകാർഡ് ഉള്ളവർക്ക് പുതിയ ഒരു പാൻകാർഡ് കൂടി കൈവശം വെക്കാൻ കഴിയില്ല. അതിനാൽ പുതിയ പാർകാർഡ് ലഭിക്കാൻ എന്തു ചെയ്യണമെന്ന് നോക്കാം..
പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നത്, 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഒരു വ്യക്തിക്കും ഒന്നിൽ കൂടുതൽ പാൻ കൈവശം വയ്ക്കാൻ കഴിയില്ല. ഒരു വ്യക്തി ഒന്നിൽ കൂടുതൽ പാൻ നമ്പർ കൈവശം വച്ചിട്ടുണ്ടെങ്കിൽ, അത് ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താനും അധിക പാൻ കാർഡ് സറണ്ടർ ചെയ്യാനും ബാധ്യസ്ഥനാണ്.
ഇങ്ങനെ അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്തവർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി അനുസരിച്ച്, ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വച്ചതിന് 10,000 രൂപ പിഴ നൽകേണ്ടി വരും.
നിലവിൽ ഉപയോഗത്തിലുള്ള നിങ്ങളുടെ പാൻ എങ്ങനെ റദ്ദാക്കും?
- ഔദ്യോഗിക എൻഎസ്‌ഡിഎൽ പോർട്ടലിലേക്ക് പോയി ‘Apply for PAN Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- അടുത്തതായി, ‘അപ്ലിക്കേഷൻ തരം’ വിഭാഗത്തിന് താഴെ നൽകിയിട്ടുള്ള, ‘നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പാൻ റദ്ദാക്കൽ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക കൂടാതെ നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും സൂചിപ്പിക്കുക.
- ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.
- അവസാനമായി, ഓൺലൈൻ പേയ്‌മെന്റ് നടത്തി ഭാവി ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക